ബുധനാഴ്ച രാവിലെയാണ് ലന്ദന്‍ചാ ഗണപതി ക്ഷേത്രത്തില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു

മുംബൈ: സിനിമ നിര്‍മ്മാതാവും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി( എന്‍സിപി) മുന്‍ അംഗവുമായ സദാനന്ദ് എന്ന പപ്പു ലാദ് (51) മരിച്ച നിലയില്‍. മുംബൈയിലെ ഗ്രാന്‍റ് റോഡിന് സമീപത്തെ ക്ഷേത്രത്തില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് സദാനന്ദിന്‍റെ മൃതദേഹം കണ്ടെത്തിയത്. 

ബുധനാഴ്ച രാവിലെയാണ് ലന്ദന്‍ചാ ഗണപതി ക്ഷേത്രത്തില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഒരു വ്യവസായിയുടെ ഉപദ്രവം സഹിക്കാനാകാത്തതിനാല്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെന്നാണ് കുറിപ്പ് വ്യക്തമാക്കുന്നത്. 

സദാനന്ദിന്‍റെ മകന്‍റെ പരാതിയെ തുടര്‍ന്ന് മരണതതില്‍ പൊലീസ് കേസെടുത്തു. എല്‍ ജി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിരവധി ചിത്രങ്ങള്‍ സദാനന്ദ് മറാത്തിയില്‍ നിര്‍മ്മിച്ചിട്ടുണ്ട്.