മലയാളികള്‍ എക്കാലവും കാണാൻ ആഗ്രഹിക്കുന്ന സിനിമകളാണ് ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി തുടങ്ങിയ സിനിമകള്‍.  ഷിര്‍ദ്ദിസായി ക്രിയേഷൻസിന്റെ ബാനറില്‍ പി കെ ആര്‍ പിള്ളയാണ് ചിത്രം നിര്‍മ്മിച്ചത്. എന്നാല്‍ ഇന്ന് മരുന്നിന് പോലും വകയില്ലാത്ത അവസ്ഥയിലാണ് പി കെ ആര്‍ പിള്ള. ഓര്‍മ്മകള്‍ നഷ്‍ടപ്പെട്ട് ദുരിതജീവിതത്തിലാണ് പി കെ ആര്‍ പിള്ള.

20 വര്‍ഷത്തിനിടെ 22 സിനിമകള്‍ പി കെ ആര്‍ പിള്ള നിര്‍മ്മിച്ചിട്ടുണ്ട്. ചിത്രങ്ങളുടെ പകര്‍പ്പാവകാശം ആരുടെ കയ്യിലാണെന്ന് 85കാരനായ അദ്ദേഹത്തിന് ഓര്‍മ്മയില്ല. നാലുമക്കളില്‍ ഒരാളായ സിദ്ധു ആര്‍ പിള്ള ഗോവയില്‍ വെച്ച് ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. മൂന്ന് വര്‍ഷം മുമ്പ് മരിച്ചുപോയെ മകൻ തിരിച്ചുവരുമെന്നും നോക്കി നില്‍ക്കുകയാണ് പി കെ ആര്‍ പിള്ളയെന്നാണ് ഭാര്യ രമ പറയുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൻ വ്യവസായ സാമ്രാജ്യമുണ്ടായിരുന്ന പി കെ ആര്‍ പിള്ളയെ കാശ് ഇല്ലാതായപ്പോള്‍ ആരും തിരിഞ്ഞുനോക്കിയില്ല. ഇളയമകളുടെ വിവാഹച്ചിലവുകള്‍ വഹിക്കാൻ നിവൃത്തിയില്ലാതെ പി കെ ആര്‍ പിള്ളയുടെ ഭാര്യയും മക്കളും നിര്‍മ്മാതാക്കളുടെ സംഘടനയെ സമീപിച്ചിട്ടുണ്ട്. സംഘടനയുടെയും സഹപ്രവര്‍ത്തകരുടെയും സഹായത്തോടെ സിനിമകള്‍ സംബന്ധിച്ച രേഖകള്‍ തിരിച്ചുകിട്ടുമെന്നാണ് ഭാര്യയും മക്കളും കരുതുന്നത്.