കൊച്ചി: രണ്ട് ദിവസമായി സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് മഞ്ജു വാര്യരുടെ കോളജ് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പമുള്ള നൃത്തമാണ്. കൊച്ചിയിലെ തേവര സേക്രട്ട് ഹാര്‍ട്സ് കോളേജിലെ യൂണിയന്‍ ഉദ്ഘാടന ചടങ്ങിനെത്തിയതാണ് താരം. വേദിയിലേക്ക് കുട്ടികള്‍ ക്ഷണിച്ചപ്പോള്‍ എത്തിയ മഞ്ജു ഇവര്‍ക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു.

മ‍ഞ്ജു വാര്യരും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ച 'പ്രണയവര്‍ണങ്ങള്‍' എന്ന ചിത്രത്തിലെ 'കണ്ണാടിക്കൂടും കൂട്ടി'... എന്ന ഗാനത്തിനാണ് മഞ്ജു ചുവടുവെച്ചത്. വിദ്യാര്‍ത്ഥികളിലൊരാള്‍ പകര്‍ത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ കയ്യടി നേടി. എന്നാല്‍, മഞ്ജു വാര്യര്‍ക്കൊപ്പം മികച്ച ചുവടുകളുമായി തിളങ്ങിയ കോളജ് വിദ്യാര്‍ത്ഥിനി ആരായിരുന്നുവെന്ന് പിന്നീടാണ് സോഷ്യല്‍ മീഡിയ തിരിച്ചറിഞ്ഞത്.

"

വേദിയില്‍ മഞ്ജുവിനൊപ്പം നൃത്തം ചെയ്തവരില്‍ നടി ബിന്ദു പണിക്കരുടെ മകളുമുണ്ടായിരുന്നു. നൃത്തത്തിന് ശേഷം ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയെ മഞ്ജു കെട്ടിപ്പിടിക്കുന്നതയും വീഡിയോയില്‍ കാണാമായിരുന്നു. നേരത്തെ, ടിക് ടോക് വീഡിയോകളിലൂടെയാണ് അരുന്ധതി സാമൂഹ്യ മാധ്യമങ്ങളില്‍ തിളങ്ങിയത്. അമ്മ ബിന്ദു പണിക്കര്‍ക്കൊപ്പമുള്ള അരുന്ധതിയുടെ ടിക് ടോക് വീഡിയോകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.