കൊച്ചി: സിനിമാ സമരം പരിഹാരം കാണാനാവാതെ  തുടരുമ്പോള്‍  നിലപാട് കടുപ്പിച്ച് തീയറ്റര്‍ ഉടമകള്‍. തീയറ്ററുകള്‍ പൂട്ടിയിടില്ലെന്നും  അന്യഭാഷാചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് മുന്നോട്ടു പോകുമെന്നാണ് തീയേറ്റര്‍ ഉടമകളുടെ നിലപാട്.

മള്‍ട്ടിപ്ലക്‌സുകള്‍ക്ക് നല്‍കുന്ന ആനുകൂല്യം തീയേറ്ററുകള്‍ക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നത്. മലയാള സിനിമകളുടെ ലൈസന്‍സുകള്‍ നിര്‍മാതാക്കള്‍ റദ്ദ് ചെയ്ത സാഹചര്യത്തിലാണ് തീയറ്റര്‍ ഉടമകള്‍ അന്യഭാഷാചിത്രങ്ങളെ ആശ്രയിക്കുന്നത്.