തിരുവനന്തപുരം: കേരളത്തിലെ എ ക്ലാസ് തീയേറ്ററുകളില്‍ നാളെ മുതല്‍ മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല. തീയേറ്റര്‍ ഉടമകളുമായുള്ള തര്‍ക്കം പരിഹരിക്കുന്നത് വരെ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചു വരുന്ന സിനിമകള്‍ പിന്‍വലിക്കാന്‍ നിര്‍മാതാക്കാളും വിതരണക്കാരും തീരുമാനിച്ച സാഹചര്യത്തിലാണിത്. 

അന്യഭാഷ ചിത്രങ്ങള്‍ മത്രമേ ഈ തീയേറ്ററുകില്‍ ഉണ്ടാകൂ. അതേ സമയം ബി ക്ലാസ്, മള്‍ട്ടിപ്ലക്‌സ് എന്നിവിടങ്ങളില്‍ നിലവിലുള്ള മലയാളം ചിത്രങ്ങളുടെ പ്രദര്‍ശനം തുടരും. പക്ഷെ ഈ തീയേറ്ററുകളിലും പുതിയ റിലീസ് ഉണ്ടാകില്ല. തീയേറ്റര്‍ വരുമാനം പങ്കിടുന്നത് സംബന്ധിച്ച തര്‍ക്കമാണ് പ്രതിസന്ധിക്ക് കാരണം.