കേട്ടറിവിനേക്കാള്‍ വലുതാണ് കങ്കണയുടെ മണാലിയിലെ വീട്

രാധകര്‍ വളരെ ആകാംശയോടെയാണ് കങ്കണയുടെ പുതിയ വീടിനെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും കാതോര്‍ത്തത്. സെലിബ്രേറ്റികളുടെ വീടുകളില്‍ അടുത്ത കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും കങ്കണയുടെ മണാലിയിലെ ബംഗ്ലാവിനെ കുറിച്ചായിരുന്നു. ഇക്കഴിഞ്ഞ പിറന്നാളടക്കം കങ്കണ ഈ വീട്ടില്‍ നിന്നാണ് ആഘോഷിച്ചതെങ്കിലും വീട് ആര്‍ക്കും പരിചയപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ആര്‍ക്കിട്ടെക്ചറല്‍ ഡൈജസ്റ്റ് ഇന്ത്യക്ക് മുമ്പില്‍ ആദ്യമായി വീട്ടുവാതില്‍ തുറന്നുകൊടുത്തിരിക്കുകയാണ് കങ്കണ.

ഒരു ബെഡ് റൂമുള്ള വീട് നിര്‍മിക്കാനായിരുന്നു ആദ്യം കങ്കണ പ്ലാന്‍ ചെയ്തതെങ്കിലും അത് വലിയൊരു ബംഗ്ലാവിലാണ് ചെന്ന് നിന്നത്. മഞ്ഞ് വീണ് കിടക്കുന്ന മലയോരത്താണ് ഈ വീട്. അതിമനോഹരമായ പ്രകൃതിരമണീയമായ പശ്ചാത്തലത്തിലാണ് വീട് സ്ഥിതിചെയ്യുന്നത്. ഇന്‍റീരിയറും എക്സ്റ്റീരിയറും ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലാണ്. ഇത്രയും കാലം കേട്ടറി‍ഞ്ഞ കങ്കണയുടെ വീടിനെ കണ്ടറിയാം...

Scroll to load tweet…
Scroll to load tweet…