മുംബൈ: അനുമതിയില്ലാതെ മരം മുറിച്ചതിന് ബോളിവുഡ് താരം ഋഷി കപൂറിനെതിരെ മുംബൈ പൊലീസ് കേസെടുത്തു. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ലഭിച്ച പരാതിയെതുടര്‍ന്നാണ് ഋഷി കപൂറിനും കോണ്‍ട്രാക്ടര്‍ക്കുമെതിരെ ഖാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കോര്‍പ്പറേഷന്റെ അനുമതിയോടെയാണ് മരം മുറിച്ചതെന്നും തന്നോട് അസൂയയുള്ള അയല്‍വാസിയാണ് കേസിനുപിന്നിലെന്നും ഋഷി കപൂര്‍ പറഞ്ഞു.
