ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക് ആണ്

മഞ്ജുവാര്യര്‍, മോഹന്‍ലാലിന്‍റെ ആരാധികയായെത്തുന്ന 'മോഹന്‍ലാലി'ലെ ആദ്യഗാനമെത്തി. തൂവെണ്ണിലാ പാല്‍ത്തുള്ളി പോല്‍... എന്ന ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക് ആണ്. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ടോണി ജോസഫ് ആണ്. സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് നായകന്‍. സുനീഷ് വരനാടാണ് രചന.

മീനുക്കുട്ടി സേതുമാധവനെ കണ്ടുമുട്ടിയാല്‍ എങ്ങിനെയിരിക്കും. മോഹന്‍ലാല്‍ എന്ന പുതിയ ചിത്രത്തില്‍ മഞ്ജുവാര്യരുടെ കഥാപാത്രത്തിന്റെ പേരാണ് മീനുക്കുട്ടി. ഇന്ദ്രജിത്ത് സേതുമാധവനായി വേഷമിടുന്നു. 1980ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയേറ്ററുകളില്‍ എത്തിയ ദിവസമാണ് മീനുക്കുട്ടി ജനിക്കുന്നത്. തുടര്‍ന്ന് മീനുക്കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ഓരോ സംഭവവും മോഹന്‍ലാലിന്റെ സിനിമകളുമായി ബന്ധപ്പെട്ട് കിടക്കുന്നു.