ടൊവീനോ തോമസ്, ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 

തിരുവനന്തപുരം: ഖാലിദ് റഹ്മാൻ (Khalid Rahman) സംവിധാനം ചെയ്യുന്ന പുതിയ ചിത്രം (Thallumala) തല്ലുമാലയിലെ ആദ്യഗാനം റിലീസ് ചെയ്തു. 'കണ്ണിൽ പെട്ടോളെ' എന്ന് തുടങ്ങുന്ന ഗാനം വിഷ്ണു വിജയ് ആണ് ഒരുക്കിയിരിക്കുന്നത്. വിഷ്ണുവും ഇർഫാന ഹമീദും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്. ടൊവീനോ തോമസും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ ഈ ​ഗാനം കളർഫുൾ എന്നാണ് പ്രേക്ഷകരുടെ ആദ്യപ്രതികരണം. ഫ്രീക്ക് ലുക്കിലാണ് ഇരുവരും ​ഗാനരം​ഗങ്ങളിലുടനീളം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തല്ലുമാല. ടൊവീനോ തോമസ്, ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 

ടൊവിനോയുടെ കഥാപാത്രം കളർഫുൾ വസ്ത്രമണിഞ്ഞ് ഒരു കാറിന് മുകളിൽ കയറിയിരിക്കുന്ന പോസ്റ്റർ പുറത്തെത്തിയിരുന്നു. 'മണവാളൻ വസീം ഓൺ ദി ഫ്ലോർ' എന്ന ക്യാപ്ഷ്യനോടെയാണ് പോസ്റ്റർ പങ്കുവെച്ചിരുന്നത്. പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ആഷിക് അബുവിന്‍റെ നിര്‍മ്മാണത്തില്‍ മുഹ്‍സിന്‍ പരാരി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രോജക്റ്റ് ആണിത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഈ പ്രഖ്യാപനം. എന്നാല്‍ പിന്നീട് അപ്‍ഡേറ്റുകളൊന്നും എത്തിയിരുന്നില്ല. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് പുതിയ പ്രോജക്റ്റിന്‍റെ നിര്‍മ്മാണം. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, മാർക്കറ്റിം​ഗ് പ്ലാൻ ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌ മങ്ക്സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. വാർത്താ പ്രചരണം എ എസ് ദിനേശ്. 

YouTube video player