കോലി ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്തപ്പോള്‍ കയ്യടി, ഋതിക് റോഷന് ട്രോള്‍ മഴ, കാരണം!
കഴിഞ്ഞ ദിവസം കേന്ദ്ര കായിക മന്ത്രി രാജ്യവര്ധന് റാത്തോഡ് തുടക്കമിട്ട ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് കാംപയിന്റെ ഭാഗമായി ചലഞ്ച് ഏറ്റെടുത്ത സിനിമാ താരം ഋതിക് റോഷനെതിരെ വിമര്ശനമഴ. ഋതിക് റോഷനെയും സൈനാ നെഹ്വാളിനെയും കോലിയെയും വെല്ലുവിളിച്ചായിരുന്നു കായിക മന്ത്രിയുടെ ഫിറ്റ്നസ് ചലഞ്ച് ട്വീറ്റ് എത്തിയത്. ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് കോലി വീഡിയോ പോസ്റ്റ് ചെയ്തു. വന് സ്വീകാര്യതയും പ്രോത്സാഹനവുമായിരുന്നു വീഡിയോക്ക് ലഭിച്ചത്. കോലി ഭാര്യ അനുഷ്ക ശര്മയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചലഞ്ച് ചെയ്തതും വെല്ലുവിളി അവര് സ്വീകരിച്ചതും വാര്ത്തയായി.
എന്നാല് ഋതിക് റോഷന് ചലഞ്ച് ഏറ്റെടുത്ത് പോസ്റ്റ് ചെയ്ത വീടിയോ കടുത്ത വിര്ശനങ്ങളിലേക്കും ട്രോളിലേക്കുമാണ് നയിച്ചത്. തിരക്കുള്ള റോഡില് സൈക്ക്ലിങ് നടത്തുന്ന വെല്ഫിയായിരുന്നു( സെല്ഫി വീഡിയോ) ആയിരുന്നു ഋതിക് പോസ്റ്റ് ചെയ്ത്. ഇതോടെ താരം ട്രാഫിക് നിയമം ലംഘിച്ചെന്നും ഇത് നല്ല മാതൃകയല്ലെന്നും കാണിച്ച് നിരവധി പേര് രംഗത്തെത്തി.
അനുകരണീയമായ മാതൃകയാണ് കാണിക്കേണ്ടതെന്നും റോഡില് സൈക്കളോടിക്കുമ്പോള് സെല്ഫി വീഡിയോ എടുക്കുന്നത് നല്ല മാതൃകയല്ലെന്നും ആരോപണമുയര്ന്നു. ജനങ്ങളുടെ ഫിറ്റ്നസിനായി നടക്കുന്ന കാംപയിന് ജനങ്ങളുടെ ജീവന് നഷ്ടപ്പെടുത്തുന്നതിലേക്ക് എത്തിക്കരുതെന്നും ചിലര് കമന്റ് ചെയ്തു.
അതിലൊരു ട്വീറ്റ് ഇങ്ങനെയായിരുന്നു നഗ്നമായ ട്രാഫിക് നിയമ ലംഘനമാണിത്. ഋതികിനെതിരെ എന്ത് നടപടിയാണ് നിങ്ങള് എടുക്കാന് പോകുന്നതെന്ന് മുംബൈ പൊലീസിനെ ടാഗ് ചെയ്ത് ഒരു ട്വീറ്റെത്തി. മറുപടിയായി മുംബൈ പൊലീസും എത്തി. എവിടെയാണ് ഈ സംഭവം നടന്നതെന്ന് വ്യക്തമാക്കിയാല് കേസെടുക്കാന് അധികൃതര്ക്ക് നിര്ദേശം നല്കാമെന്നായിരുന്നു മുംബൈ പൊലീസിന്റെ ട്വീറ്റ്.
