ബോക്സ്ഓഫീസ് റെക്കോർഡുകൾ തകർത്ത് ബാഹുബലി 2 പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ബാഹുബലി 2 ല്‍ അഞ്ച് തെറ്റുകൾ ഉണ്ടെന്നാണ് സംവിധായകൻ വിഘ്നേശ് ശിവൻ പറയുന്നു. സിിനിമയെ തെറ്റുകളല്ല കേട്ടോ, രസകരമായ മറ്റ് ചില കാര്യങ്ങളാണ് ബാഹുബലി 2ലെ അഞ്ച് തെറ്റുകള്‍ എന്ന തലക്കെട്ടോടെ വിഘ്നേശ് ശിവന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ ടിക്കറ്റ് തുകയായ 120 രൂപ കുറവാണ്. വെറും 120 രൂപ മുടക്കി ഇത്രയും വലിയൊരു കാഴ്ചാനുഭവം സമ്മാനിക്കുക. ഒരു കലക്ഷന്‍ ബോക്സോ അല്ലെങ്കിൽ നിർമാതാവിന്റെ അക്കൗണ്ട് നമ്പറോ തന്നിരുന്നെങ്കിൽ കുറച്ചുകൂടി പൈസ കൊടുക്കാമെന്നും വിഘ്നേശ് ശിവന്‍ പറയുന്നു.
സിനിമയുടെ ദൈർഘ്യം തീരെ കുറഞ്ഞുപോയി. മൂന്നുമണിക്കൂറുകൾ കൊണ്ട് ഇതുപോലൊരു ചിത്രം തീർന്നുപോകാൻ ആരും ആഗ്രഹിക്കില്ല. കൂടുതൽ പെർഫക്ഷനും ഡീറ്റെയ്‌ലിങും ചിത്രത്തിനുണ്ട്. ഇത് മറ്റുസംവിധായകരുടെ ആത്മവിശ്വാസവും, തലക്കനവും തകർക്കും. കൺക്ലൂഷൻ ആകാൻ പാടില്ലായിരുന്നു. ഇനിയുമൊരു പത്തുഭാഗങ്ങളെങ്കിലും വരണമായിരുന്നു. റെക്കോർഡുകൾ എല്ലാം തകർത്തു. ഇന്ത്യൻ സിനിമയുടെ ചരിത്രമായ ഈ റെക്കോർഡുകൾ തകർക്കാൻ ഇനി എത്ര വർഷം കാത്തിരിക്കണം- വിഘ്നേശ് ശിവന്‍ പറയുന്നു.
