ശ്രീദേവിക്കായി വിവാഹ വാര്‍ഷിക ആഘോഷം വേണ്ടെന്നുവച്ച് രജനികാന്ത്

First Published 1, Mar 2018, 11:40 PM IST
For dear friend Sridevi Rajinikanth and wife Latha break 37year custom
Highlights

ശ്രീദേവിക്കായി വിവാഹ വാര്‍ഷിക ആഘോഷം വേണ്ടെന്നുവച്ച് രജനികാന്ത്

ഇന്ത്യയുടെ സ്വപ്‍ന സുന്ദരിയും വെള്ളിത്തിരയിലെ ലേഡി സൂപ്പര്‍സ്റ്റാറുമായ ശ്രീദേവി വിടവാങ്ങിയത് സിനിമ ലോകത്ത് ആകെ സങ്കടപ്പെടുത്തിയായിരുന്നു. വിവിധ ഭാഷകളില്‍ നിന്നുള്ള താരങ്ങള്‍ ശ്രീദേവിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. ശ്രീദേവിയോടൊത്തുള്ള ഓര്‍മ്മകളും പങ്കുവച്ചു. തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് തന്റെ വിവാഹ വാര്‍ഷിക ആഘോഷങ്ങള്‍ പോലും വേണ്ടെന്നുവച്ചായിരുന്നു ശ്രീദേവിക്ക് ആദരവ് അര്‍പ്പിച്ചത്.

രജനികാന്തും ലത രജനികാന്തും 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫെബ്രുവരി 26നായിരുന്നു വിവാഹിതരായത്.  വര്‍ഷങ്ങളായി, മക്കള്‍ക്കും കുടുംബത്തിനുമൊപ്പം രജനികാന്ത് വിവാഹ വാര്‍ഷികം ആഘോഷിക്കാറുണ്ടായിരുന്നു. എന്നാല്‍ വിവാഹ വാര്‍ഷിക ആഘോഷം വേണ്ടെന്നു വച്ച് ശ്രീദേവിക്ക് രജനികാന്തിന്റെ കുടുംബം ആദരവ് അര്‍പ്പിക്കുകയായിരുന്നു. ശ്രീദേവി ആദ്യമായി നായികാവേഷം അവതരിപ്പിച്ച, കെ ബാലചന്ദ്രന്റെ മൂണ്ട്ര് മുടിച്ചി എന്ന ചിത്രത്തില്‍ രജനികാന്തും പ്രധാന വേഷത്തിലുണ്ടായിരുന്നു. പിന്നീട് പി ഭാരതിരാജയുടെ 16 വയധിനിലെയിലും എസ് പി മുത്തുരാമന്റെ ആട് പുലി ആട്ടം എന്ന ചിത്രത്തിലും ഒന്നിച്ചു.

 

loader