മുന്‍ പ്ലേ ബോയ് മോഡല്‍ മരിച്ച നിലയില്‍   

ന്യൂയോര്‍ക്ക്: മുന്‍ പ്ലേ ബോയ് മോഡലും എഴുത്തുകാരിയുമായ സ്റ്റെഫാനി ആദംസ് ഏഴ് വയസ്സുള്ള മകനുമൊത്ത് 25 നില കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. മാന്‍ഹട്ടന്‍ ഹോട്ടലിലെ 25-ാം നിലയില്‍നിന്ന് ചാടിയാണ് സ്റ്റെഫാനി ആത്മഹത്യ ചെയ്തത്. അതേസമയം 46കാരിയായ സ്റ്റെഫാനി മകന്‍ വിന്‍സെന്‍റും ആത്മഹത്യ ചെയ്തതാണോ അത് കൊലപാതകമാണോ അപകടമരണമാണോ എന്ന കാര്യത്തില്‍ പൊലീസിന് സംശയം നിലനില്‍ക്കുന്നുണ്ട്.

അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കുന്നത്. 23 നിലയില്‍നിന്ന് ചാടിയ ഇരുവരും രണ്ടാം നിലയിലെ ഒരു ബാല്‍ക്കണിയിലാണ് വന്ന് വീണത്. രാവിലെ പ്രാദേശിക സമയം എട്ട് മണിയോടെയായിരുന്നു സംഭവം. മാനസ്സിക രോഗിയായ ഭര്‍ത്താവില്‍നിന്ന് സ്റ്റെഫാനി അകന്ന് നിന്നിരുന്നെങ്കിലും അയാളുടെ തടവിലായിരുന്നു അവസാന നാളുകളില്‍ സ്റ്റെഫാനി. പലതവണ അവരുടെ വീട്ടിലേക്ക് പൊലീസിന് എത്തേണ്ടി വന്നിട്ടുണ്ട്. 

സ്റ്റെഫാനി തന്‍റെ കാമുകനുമൊത്ത് യൂറോപ്പിലേക്ക് പോകുകയാണെന്ന് ഭര്‍ത്താവ് നികോളയെ അറിയിച്ചത് ഇരുവര്‍ക്കുമിടയില്‍ വഴക്ക് പതിവാക്കിയിരുന്നു. സ്റ്റെഫാനി മാനസ്സിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നോ അവര്‍ ആത്മഹത്യ ചെയ്തുവെന്നോ കരുതാനാകുന്നില്ലെന്ന് സുഹൃത്തും അഭിഭാഷകനുമായി റോള്‍ ഫെല്‍ഡര്‍ പറഞ്ഞു.