ഗുസ്തിയില്‍ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ഗീത, ബബിത സഹോദരങ്ങളുടെ പിതാവ് മഹാവീര്‍ ഫൊഗാത് ആയാണ് ആമിര്‍ സിനിമയില്‍ വേഷമിടുന്നത്. ഗുസ്തി പരിശീലകന്‍ കൂടിയായ മഹാവീര്‍ നല്ല വണ്ണമുള്ള, കുടവയറുള്ള ഒരാളാണ്. അതുപോലെ ആവാന്‍ ബോഡി സ്യൂട്ട് ഉപയോഗിക്കാനായിരുന്നു ആദ്യം സംവിധായകന്‍ നിതേഷ്തിവാരിയുടെ നിര്‍ദേശം. എന്നാല്‍,  ആമിര്‍ അതിനു സമ്മതിച്ചില്ല. തടി കൂട്ടിയ ശേഷം തടി കുറക്കാം എന്നായിരുന്നു താരത്തിന്റെ അഭിപ്രായം. 

അങ്ങനെ, വാരി വലിച്ചു തിന്നും കലോറി കൂട്ടിയും ആമിര്‍ തടി കൂട്ടി സിനിമയുടെ ആദ്യ ഭാഗങ്ങള്‍ ചിത്രീകരിച്ചു.  തടി കുറച്ച ശേഷം ചെറുപ്പക്കാരനായ കഥാപാത്രത്തെയും. ഇത് തിരിച്ചായിരുന്നുവെങ്കില്‍ പെട്ടു പോയേനെ എന്ന് ആമിര്‍ പറയുന്നു. ശരീരം ഫിറ്റായ ആമിറിനെ ആദ്യം ചിത്രീകരിച്ച ശേഷം തടിയനായ ആമിറിനെ പിന്നീട് കാണിച്ചിരുന്നെങ്കില്‍ എളുപ്പമായിരുന്നല്ലോ എന്നായിരുന്നു സംവിധായകന്റെയും നിര്‍ദേശം. എന്നാല്‍, ആമിര്‍ അതും നിരസിച്ചു. അതിനു കാരണവും താരം പറയുന്നു: തടി കുറഞ്ഞ ഭാഗം ആദ്യം ചെയ്ത ശേഷം തടി കൂട്ടിയിരുന്നെങ്കില്‍ ഞാന്‍ പെട്ടു പോയേനെ. സിനിമ കഴിഞ്ഞാലും തടിയനായി കഴിയേണ്ടി വരുമായിരുന്നു. തടി കുറക്കാന്‍ എനിക്ക് മറ്റൊരു കാരണം ഇല്ലാതായേനെ'

കാണാം, ആ രസികന്‍ വീഡിയോ: