കപൂര്‍ കുടുംബത്തിലെ ഇളംതലമുറക്കാരാന്‍ രൺബീര്‍ കപൂര്‍ വളരെ രസികനാണ്. ആരാധകരെ രസിപ്പിക്കാനായി കമ്മലും മൂക്കുത്തിയും നെറ്റിച്ചുട്ടിയും ഇട്ടൊരു വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് ബോളിവുഡ് സുന്ദരന്‍ രൺബീര്‍. 

സ്നാപ്ചാറ്റ് ഫില്‍റ്റര്‍ ഉപയോഗിച്ചാണ് താരം ഈ കുസൃതി കാണിച്ചത്. അമിതാഭ് ബച്ചന്‍, ആലിയ ഭട്ട് എന്നിവരുടെ കൂടെയുളള പുതിയ ചിത്രത്തിന്‍റെ തിരക്കിലാണ് താരം.