മലയാളികളുടെ ആനപ്രേമം പ്രശസ്‍തമാണ്. പ്രശസ്‍തരായ പല ആനകളും നമുക്കുണ്ട്. അവര്‍ക്കെല്ലാം ആരാധകരുമുണ്ട്. അങ്ങനെയുള്ള ആനപ്രേമികള്‍ക്കായി ഒരു ഗാനം യൂട്യൂബില്‍ പുറത്തിറങ്ങി. ചിറക്കല്‍ കാളിദാസന്‍ എന്ന ആന നായകനായുള്ള വീഡിയോ ആണ് പുറത്തിറങ്ങിയത്.

Add Asianetnews as a Preferred SourcegooglePreferred

ഗജം എന്ന പേരിലാണ് മ്യൂസിക് വീഡിയോ പുറത്തുവിട്ടത്. ശിവപ്രസാദ് ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഡെന്നിസ് ജോസഫിന്റെ വരികള്‍ക്ക് പ്രശാന്ത് മോഹനന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. വിജയ് യേശുദേശും വിധു പ്രതാപും ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീകാന്ത് ഈശ്വര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.