സലിംകുമാറിന്‍റെത് രാജി നാടകമായിരുന്നുവെന്ന് ആരോപിച്ച് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ രംഗത്തെത്തി. സലിംകുമാര്‍ ഈ നിമിഷം വരെ അമ്മയില്‍നിന്നു രാജിവച്ചിട്ടില്ല. അമ്മയില്‍ രാജി സമര്‍പ്പിച്ചാല്‍ പിന്നെ എല്ലാ നിബന്ധനകളും പാലിച്ച് രണ്ടാമത് അംഗത്വം എടുക്കുകയെ വഴിയുള്ളു. എന്നാല്‍ രണ്ടു ദിവസം മുമ്പ് വരെയും അമ്മയില്‍നിന്ന് ആനുകൂല്യം സ്വീകരിച്ച സലിംകുമാര്‍ അമ്മയുടെ ഒരു ഭാരവാഹികള്‍ക്കും രാജിക്കത്ത് കൈമാറിയിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമശ്രദ്ധ നേടാനുളള നാടകമായിരുന്നു സലിം കുമാറിന്‍റെതെന്ന് അമ്മ വൈസ് പ്രസിഡന്‍റ് കൂടിയായ ഗണേഷ്‌കുമാര്‍ ആരോപിച്ചു.

അതേ സമയം ഗണേഷ് കുമാറിന് മറുപടിയുമായി സലിംകുമാർ. താൻ രാജി നൽകിയത് മമ്മൂട്ടിക്കാണ്. സംഘടനയിൽ നിന്ന് ആനുകൂല്യങ്ങൾ പറ്റി എന്ന് ഗണേഷ് പറഞ്ഞത് ഇൻഷൂറൻസ് തുകയെ കുറിച്ചാണ്. ഇത് അഭിനേതാക്കളുടെ അവകാശമാണെന്നും സലികുമാർ കൊച്ചിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.