ചെന്നൈ: തമിഴ് യുവനടന്‍ ശിവകാര്‍ത്തികേയന്റെ തിരുച്ചിറപ്പള്ളിയിലുളള വീട്ടിലെ പൂന്തോട്ടക്കാരനെ കരിങ്കല്‍ ക്വാറിയിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശിവകാര്‍ത്തികേയന്റെ വീട്ടിലെ ജോലിക്കാരന്‍ ആറുമുഖത്തിന്റെ (52) മൃതദേഹമാണ് അടുത്തു തന്നെയുള്ള കുളത്തില്‍ കണ്ടെത്തിയത്.
പുതുക്കോട്ട സ്വദേശിയായ ആറുമുഖം നാളുകളായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. ഏതാനും ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ശിവകാര്‍ത്തികേയന്‍ ചെന്നൈയില്‍ സ്ഥിരതാമസമാണെങ്കിലും മറ്റു കുടുംബാംഗങ്ങളെ കാണുന്നതിനായി തിരുച്ചിറപ്പളളിയിലെ വീട്ടില്‍ മിക്കപ്പോഴും എത്താറുണ്ട്. സംഭവത്തില്‍ കേസെടുത്ത കെ.കെ.നഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
