താന്‍ കാത്തിരിക്കുന്ന ഏറ്റവും എക്സൈറ്റിംഗ് ആയിട്ടുള്ള സംഭവമിതാണെന്ന് ഗൗരി ഖാന്‍ 

മുംബൈ: താരങ്ങളുടെ മക്കള്‍ സിനിമകളില്‍ വരുന്നത് പുതിയ കാര്യമല്ല. ആരാധകരും തങ്ങളുടെ പ്രിയ താരങ്ങളുടെ മക്കളെ വെള്ളിത്തിരയില്‍ കാണുന്നതിനായി ആകാംഷപൂര്‍വം കാത്തിരിക്കുന്നുണ്ട്. 

ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖിന്‍റെ മകളും ഷൂട്ടിനൊരുങ്ങുകയാണ്. എന്നാല്‍ സിനിമക്ക് വേണ്ടിയല്ല ഷൂട്ടെന്ന് മാത്രം. ഒരു മാഗസീന് വേണ്ടിയാണ് സുഹാനയുടെ ഷൂട്ട്. ഹലോ ഹാള്‍ ഓഫ് ഫെയിം അവാര്‍ഡില്‍ ഷാരൂഖന്‍റെ ഭാര്യ ഗൗരി ഖാനാണ് മകളെ സംബന്ധിച്ചുള്ള പുതിയ കാര്യം വെളിപ്പെടുത്തിയത്.

 സുഹാന ഒരു മാഗസീനായി ഷൂട്ടിനൊരുങ്ങുന്നു. ഈ വര്‍ഷം താന്‍ കാത്തിരിക്കുന്ന ഏറ്റവും എക്സൈറ്റിംഗ് ആയിട്ടുള്ള സംഭവമിതാണെന്നാണ് ഗൗരി പറഞ്ഞത്.