1989ല്‍ അപൂര്‍വ്വ സഹോദരങ്ങള്‍ എന്ന സിനിമയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് 2003 മുതല്‍ ഇരുവരും സഹവാസം ആരംഭിച്ചു. കാന്‍സര്‍ രോഗത്തിന്റെ പിടിയില്‍നിന്നും രക്ഷപ്പെടാന്‍ കമലായിരുന്നു ഗൗതമിക്ക് തുണ. താന്‍ കണ്ട ഏറ്റവും പുരോഗമന സ്വഭാവമുള്ള സ്ത്രീയാണ് ഗൗതമിയെന്ന് കമല്‍ പറഞ്ഞിരുന്നു. ഒരിക്കലും വിവാഹത്തിന് ഗൗതമി നിര്‍ബന്ധിച്ചിരുന്നില്ലെന്നും കമല്‍ പറഞ്ഞിരുന്നു.
അതിനിടെയാണ്, ഗൗതമിയുടെ ഹദയസ്പര്‍ശിയായ ബ്ലോഗ് പോസ്റ്റ് പുറത്തുവന്നത്. ഹൃദയഭേദകമായ തീരുമാനമാണ് ഇതെന്ന് ബ്ലോഗില്‍ ഗൗതമി എഴുതുന്നു. താനിപ്പോഴും കമല്‍ഹാസന്റെ ആരാധികയാണ്. രണ്ട് പേരുടേയും വഴി രണ്ടാണെന്ന് മനസിലാക്കിയതുകൊണ്ടാണ് തീരുമാനം.കുറച്ചു വര്‍ഷങ്ങളായി തങ്ങള്‍ അകല്‍ച്ചയിലാണെന്നും ഗൗതമി സൂചിപ്പിക്കുന്നുണ്ട്.
മകളെ വളര്‍ത്തണമെങ്കില്‍ മനസില്‍ സമാധാനം വേണം.ഒട്ടും ചേരാത്ത ബന്ധത്തില്‍ അതു കിട്ടില്ല,അതു കൊണ്ട് മകളോട് നീതി ചെയ്യുകയാണെന്ന് ഗൗതമി ബ്ലാഗിലെഴുതി.
