മകള്‍ സുബ്ബലക്ഷ്‍മി നായികയാകുമോ? വാര്‍ത്തകളോട് പ്രതികരിച്ച് ഗൗതമി

First Published 13, Mar 2018, 3:30 PM IST
Gautamis daughter Subbalakshmi to act in with Arjun Reddy Remake
Highlights

മകള്‍ സുബ്ബലക്ഷ്‍മി നായികയാകുമോ? വാര്‍ത്തകളോട് പ്രതികരിച്ച് ഗൗതമി

നടി ഗൗതമിയുടെ മകള്‍ സുബ്ബലക്ഷ്‍മി നായികയാകുന്നുവെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമാക്കി ഗൗതമി തന്നെ രംഗത്ത് എത്തി.

വിജയ് ദേവരകൊണ്ടെ നായകനായ സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കില്‍ സുബ്ബലക്ഷ്‍മി നായികയാകുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്തകളില്‍ സത്യമില്ലെന്നും ഇപ്പോള്‍ പഠനത്തിലാണ് ശ്രദ്ധിക്കുന്നതെന്നും ഗൗതമി സാമൂഹ്യ മാധ്യമത്തിലൂടെ പറഞ്ഞു. വിക്രത്തിന്റെ മകന്‍ ധ്രുവ് ആണ് ചിത്രത്തിലെ നായകന്‍.

loader