തുര്‍ക്കിയില്‍ തന്നെയും ഷൂട്ടിംഗ് സംഘത്തെയും തടഞ്ഞുവച്ചിരിക്കുകയാണെന്ന് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ ഞാനും എന്റെ സംഘവും 24 മണിക്കൂറിലേറെയായി കുടുങ്ങിയിരിക്കുകയാണ്. എല്ലാ രേഖകളുണ്ടായിട്ടും ഉദ്യോഗസ്ഥര്‍ ഞങ്ങളെ കടന്നു പോകാന്‍ അനുവദിക്കുന്നില്ല. ഞങ്ങള്‍ ജോര്‍ജിയിലേക്ക് ഇസ്താംബുള്‍ വഴി പോകുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. അവര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇത് വായിക്കുന്നുണ്ടെങ്കില്‍ ഞങ്ങളെ സഹായിക്കണം- ഗൗതം വാസുദേവ് മോനോന്‍ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.

വിക്രം നായകനായ ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണത്തിനിടയിലാണ് സംഭവം.