സൂര്യയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു ധ്രുവ നച്ചത്തിരം. എന്നാല്‍ പിന്നീട് സൂര്യ സിനിമയില്‍ നിന്ന് പിന്‍മാറിയിരുന്നു. ഇപ്പോഴിതാ വിക്രമിനെ നായകനാക്കി  ധ്രുവ നച്ചത്തിരം ഒരുക്കാനുള്ള ആലോചനയിലാണ് ഗൗതം വാസുദേവ് മേനോന്‍.

വിക്രം നായകനാകുമ്പോള്‍ നയന്‍താരയായിരിക്കും നായികയായി എത്തുക. വിജയ് ചന്ദറിന്റെ സിനിമയ്‍ക്കു ശേഷമായിരിക്കും വിക്രം ധ്രുവ നച്ചത്തിരത്തില്‍ ജോയിന്‍ ചെയ്യുക. അതേസമയം ധനുഷിനെ നായകനാക്കി ഒരുക്കുന്ന എന്നൈ നോക്കി പായും തോട്ടയുടെ തിരക്കിലാണ് ഇപ്പോള്‍ ഗൗതം വാസുദേവ് മേനോന്‍.