ജയലളിതയുടെ മരണത്തിനും കൂടി ശശികല ഉത്തരം പറയണമെന്ന് നടി ഗൗതമി. ട്വിറ്ററിലൂടെയാണ് ഗൗതമി പ്രതികരണം നടത്തിയത്.
അഴിമതിക്കേസില്‍ ശശികല കുറ്റക്കാരിയാണെന്ന് തെളിഞ്ഞു. അമ്മയുടെ മരണത്തിനു കൂടി ശശികല ഉത്തരം പറയണം. രണ്ടു കേസിനും ഒരേ ശിക്ഷ നല്‍കിയാല്‍ പോര- ഗൗതമി ട്വിറ്ററില്‍ പറയുന്നു.
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഗൗതമി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കത്തിനോട് പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയെ ഗൗതമി വിമര്‍ശിക്കുകയും ചെയ്‍തിരുന്നു.
