നടി ഗായത്രി അരുണും മകള്‍ കല്യാണിയും അഭിനയിക്കുന്ന രംഗത്തിന്റെ വീഡിയോ വൈറലാകുന്നു. കുഞ്ചിയമ്മക്ക് അഞ്ചു മക്കളാണ്, അഞ്ചാമൻ പഞ്ചാര കുഞ്ചുവാണ് എന്ന കുഞ്ഞ് പറയുന്ന പഴയ ഹിറ്റ് വീഡിയോ ആണ് ഗായത്രിയും കല്യാണിയും പുനരാവിഷ്‍‌കരിച്ചരിക്കുന്നത്.

കുഞ്ചിയമ്മക്ക് അഞ്ചു മക്കളാണ്, അഞ്ചാമൻ പഞ്ചാര കുഞ്ചുവാണ് , പഞ്ചാര വിറ്റു നടന്നു കുഞ്ചു എന്ന വരികൾ മകളെ പഠിപ്പിക്കുവാൻ ശ്രമിക്കുകയാണ് ഗായത്രി അരുണ്‍. എന്നാൽ കല്യാണി ഏറ്റു ചൊല്ലുന്നത് പഞ്ചാര വിറ്റു കുഞ്ചു നടന്നു എന്നാണ്. എത്ര പ്രാവശ്യം ആവർത്തിച്ചിട്ടും മാറുന്നില്ല. കല്യാണി കരച്ചിലിന്റെ വക്കോളം എത്തി. ഗായത്രിയുടെ മുഖത്ത് വലിയ ഉഗ്രൻ ദേഷ്യവും. എന്തായാലും വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.