തുടര്‍ന്ന് സോഷ്യല്‍ മീഡിയയലും മറ്റും ഇത് സംബന്ധിച്ച ട്രോളുകള്‍ നിറയുകയാണ്. ഏഷ്യാനെറ്റിലെ ഏറെ ശ്രദ്ധേയമായ പരസ്പരം സീരിയല്‍ വൈകീട്ട് ആറേ മുപ്പതിനാണ് പ്രക്ഷേപണം ചെയ്യുന്നത്. 

തിരുവനന്തപുരം: ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തുവരുന്ന പരസ്പരം സീരിയലിലെ കേന്ദ്രകഥപാത്രങ്ങളായ ദീപ്തി ഐപിഎസ്, സൂരജ് എന്നിവര്‍ മരണപ്പെടുന്ന രീതിയില്‍ സിരീയലിന്‍റെ ഏറ്റവും പുതിയ എപ്പിസോഡ്. വെള്ളിയാഴ്ച പ്രക്ഷേപണം ചെയ്ത എപ്പിസോഡിലാണ് ഇരുവരും മരണപ്പെടുന്ന രംഗങ്ങള്‍ ഉള്ളത്. 

തുടര്‍ന്ന് സോഷ്യല്‍ മീഡിയയലും മറ്റും ഇത് സംബന്ധിച്ച ട്രോളുകള്‍ നിറയുകയാണ്. ഏഷ്യാനെറ്റിലെ ഏറെ ശ്രദ്ധേയമായ പരസ്പരം സീരിയല്‍ വൈകീട്ട് ആറേ മുപ്പതിനാണ് പ്രക്ഷേപണം ചെയ്യുന്നത്. അടുത്ത അഞ്ച് എപ്പിസോഡുകള്‍ കൂടി കഴിയുന്നതോടെ സീരിയല്‍ അവസാനിക്കും എന്നാണ് അറിയിപ്പ്. 

നേരത്തെ സീരിയലിന്‍റെ അവസാന എപ്പിസോഡിന് മുന്‍പ് സീരിയലിലെ ദീപ്തിയെ അവതരിപ്പിച്ച ഗായത്രി അരുണ്‍ ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. മൂന്നുകൊല്ലത്തോളം നീണ്ട പരമ്പരയ്ക്ക് പിന്തുണ നല്‍കിയ പ്രേക്ഷകര്‍ക്ക് ഗായത്രി നന്ദി പറഞ്ഞു.