മാനസിക സ്ഥിരതയുള്ളവരാരും അങ്ങനെ ചെയ്യില്ലെന്ന് ഗായത്രി അരുണ്‍- വീഡിയോ

നടി ഗായത്രി അരുണ്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് അടുത്തിടെ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആ വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് ഗായത്രി അരുണ്‍ രംഗത്തെത്തി.

ഗായത്രി അരുണിന്റെ വാക്കുകള്‍

കുറച്ചുനാള്‍ മുമ്പ് എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ച് ചോദിച്ചു, നീ ജീവനോടെ ഉണ്ടല്ലോ എന്ന്. ഞാൻ തമാശയായി പറഞ്ഞു ഞാനിപ്പോഴും ജീവനോട് ഉണ്ട്. അപ്പോഴാണ് അവള്‍‌ കാര്യം പറഞ്ഞത്. ഞാൻ ആത്മഹത്യ ചെയ്‍തുവെന്ന് ഒരു വാര്‍ത്ത വാട്സ് ആപില്‍ പ്രചരിക്കുന്നുണ്ട് എന്ന്. പക്ഷേ ഞങ്ങള്‍ രണ്ടുപേരും അത് തമാശയായിട്ടാണ് എടുത്തത്. അതിന്റെ ഇടയ്‍ക്ക് എന്റെ ഭര്‍ത്താവിനോട് പലരും ഇത് പറഞ്ഞു. ഇങ്ങനെ ഒരു വാട്‍സ് ആപ് മെസേജ് വന്നുവെന്നൊക്കെ. പക്ഷേ അതിനൊക്കെ ഞങ്ങള്‍ തമാശയായിട്ടാണ് എടുത്തത്. രണ്ടാഴ്‍ചയ്‍ക്കു മുമ്പ് മറ്റൊരു ഫ്രണ്ട് വിളിച്ചു. വളരെ ടെൻഷനായിട്ടാണ് വിളിച്ചത്. ഇങ്ങനെയൊരു വാര്‍ത്തയറിഞ്ഞ് പലരെയും വിളിച്ചു, അവരെയൊന്നും വിളിച്ചിട്ട് എടുത്തിട്ടില്ല. അതുകൊണ്ടാണ് എന്നെ വിളിച്ചത്. ഞാൻ ഹലോ പറഞ്ഞപ്പോള്‍ ശരി കേട്ടോ ഞാൻ പിന്നെ വിളിക്കാം എന്നു പറഞ്ഞു. എന്തുപറ്റിയെന്ന് കുറെ പ്രാവശ്യം ചോദിച്ചപ്പോഴാണ് കാര്യം പറഞ്ഞത്. ഇങ്ങനെ ഒരു ന്യൂസ് കേട്ടു എന്ന്. അപ്പോഴും ഞാൻ തമാശയ്‍ക്ക് പറഞ്ഞു, നിങ്ങളൊക്കെ ഉണ്ടല്ലോ അന്വേഷിക്കാൻ എന്ന്. ഞാൻ അന്നും പറയുമായിരുന്നു ഇങ്ങനെ ന്യൂസ് ഉണ്ടാക്കുന്നവരെ സമ്മതിക്കണം എന്ന്. കഴിഞ്ഞ ഒരാഴ്‍ച പലരും ഇങ്ങനെ വിളിക്കുന്നുണ്ട്. ഇത് ക്രിയേറ്റ് ചെയ്യുന്നവരോട് ഒന്നും പറയാനില്ല. കാരണം പലരെയും സാമൂഹ്യമാധ്യമങ്ങളില്‍ കൊന്നിട്ടുണ്ട്. അതില്‍ ഒരാളാകാൻ സാധിച്ചു. മാനസിക സ്ഥിരതയുള്ളവരാരും അങ്ങനെ ചെയ്യില്ല. മാനസിക സ്ഥിരതയുള്ള ആര്‍ക്കും ഒരാള്‍‌ മരിച്ചുവെന്ന് പറയാൻ പറ്റില്ല- ഗായത്രി അരുണ്‍ പറയുന്നു.