Asianet News MalayalamAsianet News Malayalam

വിവാഹത്തിന് മുന്‍പുള്ള ലൈംഗികബന്ധം കുറ്റമല്ലെന്നും നടി ഗായത്രി സുരേഷ്

gayathri suresh talks about pre marital sex
Author
First Published Feb 8, 2018, 6:31 PM IST

കൊച്ചി: വിവാഹത്തിന് മുന്‍പുള്ള ലൈംഗികബന്ധം കുറ്റമല്ലെന്നും നടി ഗായത്രി സുരേഷ്, പക്ഷെ തനിക്ക് അതിനോട് താല്‍പ്പര്യമില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് യുവനടിയുടെ തുറന്നുപറച്ചില്‍. വിവാഹത്തിന് മുന്‍പുള്ള ലൈംഗികബന്ധം ഒരു കുറ്റകൃത്യമൊന്നുമല്ല. എനിക്ക് അതിനോട് താല്‍പര്യമില്ല. വെറുതെ ഒരു സുഖത്തിന് വേണ്ടിയാണെങ്കില്‍ അത് ശരിയല്ല. ഒരു ഇമോഷന്‍ വേണമെന്നാണ് ഗായത്രി പറയുന്നത്.

നേരത്തെ സീരിയലിനെക്കുറിച്ച് വീഡിയോ ചെയ്ത് ഫെയ്‌സ്ബുക്കിലിട്ടതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ഏല്‍ക്കേണ്ടി വന്നിരുന്നു. അതിന് ശേഷം കുറേ നാളത്തേക്ക് വീഡിയോ ഒന്നും ചെയ്തിരുന്നില്ല. ഇപ്പോള്‍ വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യാനൊക്കെ തുടങ്ങിയിട്ടുണ്ട്. 

തെറി വിളിക്കുന്നവര്‍ അത് ചെയ്യട്ടെ. എന്നെ കല്ലെറിയുന്നവരുടെ കൈ വേദനിക്കും എന്നല്ലാതെ എനിക്കൊന്നും സംഭവിക്കില്ലെന്ന് ഈയിടയ്ക്കാണ് തിരിച്ചറിഞ്ഞതെന്നും ഗായത്രി പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഉദ്യോഗസ്ഥയായ ഗായത്രി ഇപ്പോള്‍ ലീവിലാണ്. ഉടന്‍ തന്നെ തിരിച്ചു കയറണമെന്നും അവിടെ കുറച്ച് ജോലികള്‍ ബാക്കിയുണ്ടെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.


 

Follow Us:
Download App:
  • android
  • ios