ഹൈദരാബാദ്: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിര്‍മ്മിച്ച ആദ്യ റോബോട്ടിനെ പുറത്തിറക്കി. മിത്ര എന്ന് പേര് നല്‍കിയിരിക്കുന്ന റോബോട്ടിനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഉപദേശവ ഇവാന്‍ക ട്രംപും ചേര്‍ന്നാണ് പുറത്തിറക്കിയത്. ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയുടെ ഉദ്ഘാടന വേദിയിലായിരുന്നു ഇത്.

ബംഗലൂരു ആസ്ഥാനമാക്കിയ ടെക്നോളജി സ്ഥാപനം ഇവന്‍റോ റോബോട്ട്സ് ആണ് മിത്രയുടെ നിര്‍മ്മാതാക്കള്‍. ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ ഹ്യൂമനോയിഡാണ് മിത്ര എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. രണ്ട് ഹ്യൂമനോയിഡുകളെയാണ് ജിഇഎസ് 2017 വേദിയില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ഇന്‍വെന്‍റോ ടെക് പറയുന്നത്.