ടൊവിനോ നായകനാകുന്ന പുതിയ സിനിമ ഗോദയുടെ മേയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു. ബേസിൽ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒറ്റപ്പാലം, പഴനി, ചണ്ഡീഗഡ്, പട്ട്യാല, ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. രണ്‍ജി പണിക്കരും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പഞ്ചാബി നടി വമീഖ ഗബ്ബിയാണ് നായികയായി അഭിനയിക്കുന്നത്. രാകേഷ് മണ്ടോടിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.