കുഞ്ഞിരാമായണം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവ സംവിധായകന്‍ ബേസില്‍ ജോസഫ് ഒരുക്കുന്ന ഗോദയുടെ ടീസര്‍ ഇറങ്ങി. ഗുസ്തിയുടെ പശ്ചാത്തലത്തിലൊരുക്കുന്ന ഒരു മുഴുനീളെ കോമഡി സിനിമയാണ് ബേസില്‍ ഇത്തവണ ഒരുക്കുന്നത്. കേരളത്തിലും പഞ്ചാബിലുമായി ചിത്രീകരിക്കുന്ന സിനിമയില്‍ പഞ്ചാബി നടി വമീബ ഗബ്ബി ടോവിനോയുടെ നായികയായെത്തും.

അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍ തുടങ്ങിയവര്‍ക്കൊപ്പം കുഞ്ഞിരാമായണത്തിലെ ചില താരങ്ങളും ഗോദയില്‍ അഭിനയിച്ചേക്കും. തിര എന്ന ചിത്രത്തിന്‍റെ തിരക്കഥകൃത്ത് രാകേഷ് മണ്ടോടിയാണ് ഗോദയുടെ തിരക്കഥയൊരുക്കുന്നത്. ഷാന്‍ റഹ്മാന്‍ ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.
