സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ നായകനായി വീണ്ടും ഒരു സിനിമ. കേരളത്തിലെ പ്രമുഖ സംവിധായകര്‍ക്ക് ഒപ്പം സീനിയര്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച അംബികാ റാവുവാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ഗോകുലിനൊപ്പം സണ്ണി വെയ്‍നും ചിത്രത്തിലുണ്ട്. ഹ്യൂമര്‍ ത്രില്ലറായിരിക്കും ചിത്രം.. ഓഗസ്റ്റില്‍ ആയിരിക്കും ചിത്രീകരണം തുടങ്ങുക. മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുദ്ദുഗൗ ആണ് ഗോകുല്‍ സുരേഷ് ഗോപി നായകനായ ആദ്യ ചിത്രം.