സുരേഷ് ഗോപി കയ്യടി നേടി, ഇനി മാധവ് രാമദാസനൊപ്പം ഗോകുല്‍ സുരേഷ്

സുരേഷ് ഗോപിക്ക് മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ സംവിധായകനാണ് മാധവ് രാമദാസന്‍. മേല്‍വിലാസത്തിലും അപ്പോത്തിക്കിരിയിലും സുരേഷ് ഗോപിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും മാധവ് രാമദാസന്റെ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇളയരാജ എന്ന സിനിമയിലാണ് ഗോകുല്‍ സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


ഗിന്നസ് പക്രുവാണ് ഇളയരാജയിലെ നായകന്‍. തൃശൂരില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പാപ്പിനു ആണ് ഛായാഗ്രാഹകന്‍. രതീഷ് വേഗ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.