സൂപ്പര്‍‌ഹിറ്റ് തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ സംവിധായകനാകുന്നു. ഉള്‍ട്ട എന്ന സിനിമയിലൂടെയാണ് സുരേഷ് പൊതുവാള്‍ സംവിധാന രംഗത്ത് എത്തുന്നത്. ചിരി നേരെ എന്ന ടാഗ്‍ലൈനോടെയാണ് സിനിമ ഒരുങ്ങുന്നത്. 

സൂപ്പര്‍‌ഹിറ്റ് തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ സംവിധായകനാകുന്നു. ഉള്‍ട്ട എന്ന സിനിമയിലൂടെയാണ് സുരേഷ് പൊതുവാള്‍ സംവിധാന രംഗത്ത് എത്തുന്നത്. ചിരി നേരെ എന്ന ടാഗ്‍ലൈനോടെയാണ് സിനിമ ഒരുങ്ങുന്നത്.

നാടൻപെണ്ണും നാട്ടുപ്രമാണിയും, അച്ഛനായാണ് എനിക്കിഷ്‍ടം എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ് സുരേഷ് പൊതുവാള്‍. ഉള്‍ട്ടയുടെ തിരക്കഥയെഴുതുന്നതും സുരേഷ് പൊതുവാള്‍ ആണ്. ഗോകുല്‍ സുരേഷ് ആണ് നായകൻ. അനുശ്രീ നായികയായി എത്തുന്നു. രമേഷ് പിഷാരടി, ശാന്തി കൃഷ്‍ണ, രണ്‍ജി പണിക്കര് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഹരി നാരായണനും അജോയ് ചന്ദ്രനുമാണ് വരികള്‍ എഴുതിയിരിക്കുന്നത്.