സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ നായകനായി വീണ്ടും ഒരു സിനിമ. പഞ്ചാര പാലു മിഠായി എന്ന സിനിമയിലാണ് ഗോകുല്‍ സുരേഷ് നായകനാകുന്നത്. ഷാരോണ്‍ കെ വിപിന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
സിനിമയിലെ മറ്റു അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദേവി അജിത്ത് ആണ് സിനിമ നിര്‍മ്മിക്കുന്നത്. മുദ്ദുഗൗ ആണ് ഗോകുല്‍ സുരേഷ് ഗോപി നായകനായ ആദ്യ സിനിമ.
