ഹോക്കി പരിശീലകനായി അക്ഷയ് കുമാര്‍, ഗോള്‍ഡിന്റെ ട്രെയിലര്‍ കാണാം

അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ സിനിമയാണ് ഗോള്‍ഡ്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഹോക്കി പരിശീലകനായിട്ടാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ വേഷമിടുന്നത്. തപന്‍ ദാസ് എന്ന ഹോക്കി പരിശീലകൻ ഇന്ത്യയെ സ്വര്‍ണമെഡല്‍ ജേതാക്കളാക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിലെ പ്രമേയം. മൌനിയാണ് നായിക. കുനാല്‍ കപൂര്‍, അമിത് സാധ്, വിനീത് കുമാര്‍ സിംഗ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിമ കാഗ്ടി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുക.