എസ് എസ് രാജമൌലിയുടെ ബാഹുബലി എന്ന ചിത്രത്തിലൂടെ ആരാധകരുടെ പ്രിയം നേടിയ ജോഡികളാണ് പ്രഭാസും അനുഷ്‍കയും. ഇരുവരും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.
എസ് എസ് രാജമൌലിയുടെ ബാഹുബലി എന്ന ചിത്രത്തിലൂടെ ആരാധകരുടെ പ്രിയം നേടിയ ജോഡികളാണ് പ്രഭാസും അനുഷ്‍കയും. ഇരുവരും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.
പ്രഭാസിനെ നായകനാക്കി രാധാകൃഷ്‍ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അനുഷ്‍ക അഭിനയിക്കുന്നത്. നായികയായിട്ടല്ല, ചെറിയ ഒരു റോളിലായിരിക്കും അനുഷ്‍ക എത്തുക. പൂജ ഹെഗ്ഡെ ആണ് നായിക.
അതേസമയം പ്രഭാസിന്റേതായി ഇനി പ്രദര്‍ശനത്തിനെത്തുന്നത് സാഹോയാണ്. അടുത്തവര്‍ഷം ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുക. സുജീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.