സൂരജ്, ദീപ്തി ഐപിഎസ് എന്നീ കഥാപാത്രങ്ങള്‍ മരിക്കുന്ന രീതിയിലായിരുന്നു 1524 എപ്പിസോഡുകള്‍ പിന്നിട്ട സീരിയലിന്‍റെ അവസാന എപ്പിസോഡുകളിലൊന്ന്. 

തിരുവനന്തപുരം: ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തുവരുന്ന പരസ്പരം സീരിയലിലെ കേന്ദ്രകഥപാത്രങ്ങളായ ദീപ്തി ഐപിഎസ്, സൂരജ് എന്നിവര്‍ മരണപ്പെടുന്ന എപ്പിസോഡുമായി ബന്ധപ്പെട്ട് വന്ന ട്രോളുകളായിരുന്നു മലയാളിയുടെ സോഷ്യല്‍ മീഡിയ വാളുകളില്‍. ഇതിന് ദീപ്തി ഐപിഎസിനെ അവതരിപ്പിച്ച ഗായത്രി അരുണ്‍ തന്നെ ഫേസ്ബുക്കില്‍ നന്ദി പറഞ്ഞിരുന്നു.

സൂരജ്, ദീപ്തി ഐപിഎസ് എന്നീ കഥാപാത്രങ്ങള്‍ മരിക്കുന്ന രീതിയിലായിരുന്നു 1524 എപ്പിസോഡുകള്‍ പിന്നിട്ട സീരിയലിന്‍റെ അവസാന എപ്പിസോഡുകളിലൊന്ന്. വെള്ളിയാഴ്ച പ്രക്ഷേപണം ചെയ്ത എപ്പിസോഡിലാണ് ഇരുവരും മരണപ്പെടുന്ന രംഗങ്ങള്‍ ഉള്ളത്. 

എന്നാല്‍ ട്രോളുകള്‍ കൈവിട്ടുപോയ സംഭവവും ഉണ്ടായി എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്ന ചില സ്ക്രീന്‍ ഷോട്ടുകള്‍ പറയുന്നത്. അടുത്തിടെ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് നടക്കുന്ന രാഷ്ട്രീയ ആരോപണത്തോട് ഇപ്പോഴത്തെ സീരിയല്‍ ട്രോളുകളെ കൂട്ടികെട്ടിയെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ ഇതും ട്രോളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു എന്നതാണ് സത്യം.