ആലപ്പുഴ: കുട്ടനാട്ടില്‍ ഷൂട്ടിംഗ് സെറ്റില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ആക്രമണത്തില്‍ രണ്ട് രണ്ട് പ്രൊഡക്ഷൻ മാനേജർമാർക്ക് പരിക്ക്. കുട്ടനാടൻ മാർപാപ്പ എന്ന സിനിമയുടെ ചിത്രീകരണത്തിനെടെയാണ് സംഭവം. കുട്ടനാട്ടിലെ കൈനകരിയിലെ ഒരു വീട്ടിലെ സെറ്റിലേക്ക് അഞ്ചംഗ സംഘം കയറി വന്ന് ആക്രമിക്കുകയായിരുന്നു.
ടോർച്ചുകൊണ്ടുള്ള അടിയേറ്റാണ് സഞ്ജു, സ്റ്റാൻലി എന്നീ പ്രൊഡക്ഷന്‍ കണ്ട്രോളര്‍മാര്‍ക്ക് പരിക്കേറ്റത്. കുഞ്ചാക്കോ ബോബൻ, സലിംകുമാർ തുടങ്ങിയ നടൻമാരടക്കം നൂറിലേറെ പേർ സെറ്റിലുണ്ടായിരുന്നു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
