ടോള്‍ ഗേറ്റ് എന്ന സിനിമയിലാണ് ഗോപി സുന്ദര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

സംഗീത സംവിധായകനായി തിളങ്ങിക്കൊണ്ടിരിക്കുന്ന ഗോപി സുന്ദര്‍ ഇനി നായകൻ. ടോള്‍ ഗേറ്റ് എന്ന സിനിമയിലാണ് ഗോപി സുന്ദര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


ഹരികൃഷ്ണൻ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ. ഗോപി സുന്ദര്‍ തന്നെയാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ജിത്തു ദാമോദര്‍ ആണ് ഛായാഗ്രാഹകൻ.