13 വര്‍ഷത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്

നടന്‍ കമല്‍ ഹാസനും നടി ഗൗതമിയും വേര്‍പിരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. 13 വര്‍ഷത്തെ ജീവിതത്തിന് ശേഷമാണ് ഇരുവരും തമ്മില്‍ പിരിഞ്ഞത്. എന്നാല്‍ കമല്‍ഹാസന്റെ കമ്പനിയില്‍ നിന്ന് 2016 ഒക്ടോബര്‍ മുതലുള്ള ശമ്പളം ലഭിക്കാനുണ്ടെന്ന് ഗൗതമിയുടെ വെളിപ്പെടുത്തല്‍. തന്റെ ബ്ലോഗിലൂടെയാണ് നടി തുറന്ന് പറഞ്ഞത്.

 'ഞങ്ങള്‍ രണ്ടാളും പിരിഞ്ഞ ദിവസം മുതലുള്ള ശമ്പളം എനിക്ക് കമലിന്റെ കമ്പനിയായ രാജ്കമല്‍ ഫിലിംസ് നല്‍കാനുണ്ട്. തനിയെ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുമ്പോള്‍ എനിക്കുണ്ടായിരുന്ന ഏക ആശ്രയമായിരുന്നു ആ ശമ്പളം. രാജ് കമല്‍ കമ്പനിക്ക് വേണ്ടിയല്ലാതെ മറ്റ് സ്ഥാപനങ്ങള്‍ക്ക് വേണ്ടി വസ്ത്രാലങ്കാര ജോലികള്‍ ചെയ്യാന്‍ അനുവദിച്ചിരുന്നില്ല.

 കമലിന്റെ മക്കളെ നന്നായി നോക്കിയിരുന്നുവെന്നും അവരുമായി ഒരു പ്രസ്‌നവും ഇല്ലെന്നും ഗൗതമി വ്യക്തമാക്കി. പല വിഷയത്തിലും കമലുമായി യോജിക്കാന്‍ സാധിക്കാത്തതും തന്റെ ആത്മാഭിമാനത്തെ ബലികഴിക്കാന്‍ പറ്റാത്തതും മൂലമാണ് പിരിയാന്‍ തീരുമാനിച്ചതെന്നും' ഗൗതമി പറഞ്ഞു.