'അമ്മ'യിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു
തിരുവനന്തപുരം: താരസംഘടനയായ അമ്മയിലെ പ്രതിസന്ധി പരിഹരിക്കാന് സര്ക്കാര് ഇടപെടുന്നു. അമ്മ പ്രസിഡന്റ് മോഹന്ലാലുമായി സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന് ചര്ച്ച നടത്തി. ദിലീപിനെ തിരിച്ചെടുത്ത നടപടിയില് ഡബ്ല്യൂസിസി പ്രവര്ത്തകര് ഉന്നയിച്ച പരാതി അമ്മ നേതൃത്വം ചര്ച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതു സംബന്ധിച്ച് മോഹന്ലാല് നല്കിയ വിശദീകരണത്തെ രൂക്ഷമായി വിമര്ശിച്ച് ഡബ്ല്യൂസിസി അംഗങ്ങള് രംഗത്തെത്തിയതിനു പിന്നാലെയാണ് മന്ത്രി എകെ ബാലന് മോഹന്ലാലുമായി ചര്ച്ച നടത്തിയത്. മന്ത്രിയുടെ വസതില് നടത്തിയ ചര്ച്ച ഒരു മണിക്കൂറിലേറെ നീണ്ടു.
പ്രശ്നത്തില് ഡബ്ല്യൂസിസി അംഗങ്ങളുടെ നിലപാടും മന്ത്രി തേടിയിരുന്നു. മോഹന്ലാല് വിദേശ സന്ദര്ശനം കഴിഞ്ഞെത്തിയാലുടന് ചര്ച്ച നടത്തുമെന്നും ആക്രമിക്കപ്പെട്ട നടിക്ക് തൊഴില് നിഷേധിച്ച പ്രശ്നമുള്പ്പെടെ ചര്ച്ചയില് വരുമെന്നും മന്ത്രി പറഞ്ഞു. ചര്ച്ചയ്ക്ക് സര്ക്കാര് മധ്യസ്ഥത വഹിക്കേണ്ട സാഹചര്യമില്ലെന്നും ബാലന് വ്യക്തമാക്കി.
അതിനിടെ, ദിലീപിനെ തിരിച്ചെടുത്തതു സംബന്ധിച്ച് മോഹന്ലാല് നല്കിയ വിശദീകരണത്തിനെതിരെ നടന് ജോയ് മാത്യു രംഗത്തെത്തി. ദിലീപിനെ തിരിച്ചെടുക്കല് അജണ്ടയില് ഇല്ലായിരുന്നെന്നും മോഹന്ലാല് വീണ്ടും അജണ്ട വായിച്ച് തെറ്റ് തിരുത്തണമെന്നും ആവശ്യപ്പെട്ട് ജോയ് മാത്യു മോഹന്ലാലിന് കത്തയച്ചു. പ്രതികരണശേഷിയില്ലാത്തവരല്ല അമ്മയിലെ അംഗങ്ങളെന്നും ജോയ് മാത്യു കത്തില് പറയുന്നു.
