സസ്പെൻസ് നിറച്ച് ഗ്രേസ് വില്ല എന്ന ഹ്രസ്വചിത്രം. പയ്യന്നൂരിൽനിന്നുള്ള ഒരു സംഘം ചെറുപ്പക്കാരാണ് ചിത്രത്തിന്റെ അണിയറയിൽ. ആദ്യ പ്രദർശനം തിരുവനന്തപുരത്ത് നടന്നു.

സിനിമാ മോഹവുമായി ഒത്തുകൂടിയ സംഘത്തിന് സന്തോഷം. ശ്യാമപ്രസാദും മധുപാലടക്കമുള്ള സംവിധായകരുടെ അഭിനന്ദനംനേടി ഗ്രേസ് വില്ല. പയ്യന്നൂർ സ്വദേശിയായ ബിനോയ് രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ പാർവ്വതിയും രാജേഷ് ഹെബ്വറുമാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.

ഇൻക്യുലാബിന്റെ ബാനറിൽ അഭിലാഷാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇവരുടെ കൂട്ടായ്മയുടെ ആദ്യ ചിത്രം തവിടുപൊടി ജീവിതം യൂടുബിൽ ഹിറ്റായിരുന്നു. ഗ്രേസ് വില്ല 21ന് യൂടുബിൽ റിലീസ് ചെയ്യും.