ഇത്തവണ ഗ്രാമി അവാര്‍ഡ് ചടങ്ങില്‍ തിളങ്ങിയത് അഡെല്‍ ആയിരുന്നു. ആറും പുരസ്കാരങ്ങളാണ് അഡീല്‍ നേടിയത്. അതുമാത്രവുമല്ല തന്നോട് മത്സരിച്ച് പിന്നിലായ ബിയോണ്‍സേയുമായി ഗ്രാമി അവാര്‍ഡ് പങ്കുവച്ചും അഡെല്‍ ശ്രദ്ധേയയായി.
മികച്ച ആല്‍ബത്തിനുള്ള ഗ്രാമി അവാര്‍ഡ് സ്വന്തമാക്കിയത് അഡെലിന്റെ 25 ആയിരുന്നു. ലെമൊണേഡിലൂടെ ബിയോൺസെയാണ് അഡീലിനയോട് മത്സരിച്ചത്. എന്നാല്‍ പുരസ്‍കാരം വാങ്ങിച്ചപ്പോള്‍ അത് ബിയോണ്‍സെയാണ് അര്‍ഹതപ്പെട്ടതാണെന്നായിരുന്നു അഡെല്‍ പറഞ്ഞത്. മാത്രവുമല്ല ഗ്രാമി പുരസ്കാരം രണ്ടായി ഒടിക്കുയും ചെയ്‍തു, ബിയോണ്‍സെയുമായ പുരസ്കാരം പങ്കിടാനായി.
