പ്രണവ് എഴുതി പാടിയ ഗാനമാണിത്

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം ഇപ്പോഴും വിജയകരമായി തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. പ്രണവിന്റെ മികച്ച പ്രകടനത്തെ വാനോളം പുകഴ്ത്തുകാണ് ആരാധകര്‍. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ എഴുതി ആലപിച്ച 'ജിപ്‌സി വുമണ്‍' എന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു.

ഇപ്പോഴിതാ ആ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. അനില്‍ ജോണ്‍സണാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം ജീത്തു ജോസഫാണ് സംവിധാനം ചെയ്തത്.