ഹനീഫ് അദേനിയുടെ അടുത്ത ചിത്രം നിവിന്‍ പോളിക്കൊപ്പം ‘മിഖായേൽ’ എന്നാണ് സിനിമയുടെ പേര്
ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചെയ്യുന്ന അടുത്ത ചിത്രത്തില് നിവിൻ പോളി നായകനായി എത്തുന്നു. ‘മിഖായേൽ’ എന്നാണ് സിനിമയുടെ പേര്. ആന്റോ ജോസഫ് ആണ് നിർമാണം. ഹനീഫ് അദേനി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമ പ്രഖ്യാപിച്ചത്.
വെറും രണ്ടു സിനിമകള് കൊണ്ട് സംവിധായകനായും തിരക്കഥാകൃത്തായും മലയാള സിനിമയില് സാന്നിദ്ധ്യം അറിയിച്ച യുവ സംവിധായകനാണ് ഹനീഫ് അദേനി. മമ്മൂട്ടി നായകനായ ദി ഗ്രേറ്റ് ഫാദറിലൂടെയാണ് അദേനി സംവിധായകന്റെ കുപ്പായം അണിഞ്ഞത്. അബ്രഹാമിന്റെ സന്തതികളിലൂടെ തിരക്കഥാകൃത്തായും അദേനി പ്രേക്ഷക ഹൃദയത്തില് ഇടം നേടി.
നിവിന് പോളി നായകനായെത്തുന്ന ഒരു ക്രൈം ത്രില്ലര് ആയിരിക്കും ഹനീഫിന്റെ പുതിയ ചിത്രമെന്നാണ് ലഭിക്കുന്ന സൂചന. കുടുംബ ബന്ധങ്ങള്ക്ക് പ്രാധാന്യം നല്കിക്കൊണ്ടുള്ള ഒരു ക്രൈം ത്രില്ലര് തന്നെയായിരിക്കും ഇതെന്നാണ് ചിത്രമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്ട്ട് റോഷന് ആന്ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയാണ് നിവിന് പോളിയുടേതായി ഇനി പ്രദര്ശനത്തിനെത്തുന്ന ചിത്രം.
