ലേഡി സൂപ്പര്‍ സ്റ്റാറിന്‍റെ ജീവിതം സിനിമയാകുന്നു; ശ്രീദേവിയാകുന്നത് ഈ നായിക

First Published 17, Mar 2018, 8:23 PM IST
Hansal Mehta wants Vidya Balan to play the late Sridevi in her biopic
Highlights
  • ബോളിവുഡിലെ പ്രശസ്ത സംവിധായകനായ ഹന്‍സല്‍, ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനൊരുങ്ങുവയെയായിരുന്നു അവരുടെ ആകസ്മിക അന്ത്യം.

ഇന്ത്യന്‍ സിനിമയില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍  എന്ന വാക്കിന് പകരം വയ്ക്കാനില്ലാത്ത നടിയായിരുന്നു ശ്രീദേവി. ശ്രീദേവിയുടെ വിയോഗത്തിന്റെ നടുക്കം സിനിമാ ലോകത്തിന് ഇതുവരെ വിട്ട് മാറിയിട്ടില്ല. ഇപ്പോഴിതാ ശ്രീദേവിയുടെ കഥ സിനിമയാകുന്നു എന്ന വാര്‍ത്തയും എത്തിയിരിക്കുന്നു. വിദ്യ ബാലനാകും ശ്രീദേവിയായെത്തുക എന്നാണ് സൂചനകള്‍.  വിദ്യയെ സമീപിച്ചുവെന്ന് സംവിധായകന്‍ ഹന്‍സല്‍ മേഹ്ത അറിയിച്ചു.

ബോളിവുഡിലെ പ്രശസ്ത സംവിധായകനായ ഹന്‍സല്‍, ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനൊരുങ്ങുവയെയായിരുന്നു അവരുടെ ആകസ്മിക അന്ത്യം. അതോടെ ആ പ്രോജക്ട് ഉപേക്ഷിച്ചുവെങ്കിലും മറ്റൊരു സിനിമ ഹന്‍സല്‍ പ്രഖ്യാപിക്കുകയായിരുന്നു. 

ശ്രീദേവിക്ക് പകരം വയ്ക്കാന്‍ മറ്റാരുമില്ലെന്നും ഈ സിനിമ അവര്‍ക്കുള്ള സമര്‍പ്പണമാണെന്നും ഹന്‍സല്‍ പറഞ്ഞു. ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനായില്ലെങ്കിലും അവര്‍ക്കായി ഈ സിനിമ ചെയ്യും. ഓരോ റോളും ചെയ്യാന്‍ തന്റെ മനസില്‍ നിരവധി അഭിനേതാക്കളുണ്ട്. അവരെ വച്ച് താന്‍ സിനിമ ചെയ്യുമെന്നും വിദ്യാ ബാലനെ സമീപിച്ചിരുന്നുവെന്നും ഹന്‍സല്‍ വ്യക്തമാക്കി.


 

loader