തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ഹൻസിക മൊട്‍വാനി. ഹൻസിക തന്റെ ഡ്രൈവറോട് മോശമായി പെരുമാറിയതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. സംഭവത്തിന്റെ വീഡിയോയ്‍ക്ക് നിരവധി പേരാണ് കമന്റിട്ടിരിക്കുന്നത്. മര്യാദയോടെ പെരുമാറൂവെന്നാണ് കമന്റുകളില്‍ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു കെട്ടിടത്തില്‍ നിന്ന് കാറിനടുത്തേയ്‍ക്ക് ഹൻസിക നടന്നുവരുന്നതാണ് വീഡിയോയില്‍ കാണുന്നത്. പാണ്ഡേ മാറൂ, ഞാൻ ഡ്രെവ് ചെയ്യാം എന്നും പറയുന്നു. എന്നാല്‍ ഡ്രൈവറോട് മോശമായിട്ടാണ് ഹൻസിക പെരുമാറുന്നതെന്ന് ആരാധകര്‍ പറയുന്നു. ഹൻസികയെക്കാളും പ്രായക്കൂടുതലുള്ള ആളാണ്. എന്നിട്ടും ലാസ്റ്റ് നെയിം വിളിക്കുന്നുവെന്നുമാണ് വിമര്‍ശനം. മര്യാദയ്‍ക്കല്ല ഡ്രൈവറോട് പെരുമാറുന്നതെന്നും കമന്റില്‍ പറയുന്നു.

തുപ്പാക്കി മുനൈ, 100 എന്നീ സിനിമകളിലാണ് ഹൻസിക മൊട്‍വാനി ഇപ്പോള്‍ അഭിനയിക്കുന്നത്.