തെരുവില്‍ പാവപ്പെട്ടവര്‍ക്ക് സഹായവുമായി നടി ഹന്‍സിക. ഹന്‍സിക തെരുവില്‍ ഉറങ്ങുന്നവരെ സഹായിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലുമായി.

അര്‍ദ്ധരാത്രിയില്‍ തെരുവിലെത്തി ഉറങ്ങിക്കിടക്കുന്നവര്‍ക്ക് വസ്‍ത്രവും വെള്ളവും ഹന്‍സിക കൊടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഹന്‍സികയുടെ മനുഷ്യത്വപരമായ നടപടിയെ നിരവധി പേരാണ് പ്രശംസിച്ചിരിക്കുന്നത്. എന്നാല്‍ ഇത് പ്രശസ്തിക്കു വേണ്ടിയുള്ളതാണെന്ന് ചിലര്‍ ആരോപിക്കുകയും ചെയ്യുന്നു.

ഹന്‍സികയുടെ ആരാധകരുടെ ട്വിറ്റര്‍ പേജിലാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്‍തത്. പിന്നീട് ,ഇത് എങ്ങനെ ലീക്കായി എന്ന് അദ്ഭുതം പ്രകടിപ്പിച്ച് ഹന്‍സിക തന്നെ ട്വിറ്ററിലൂടെ രംഗത്തെത്തുകയായിരുന്നു.