വിവാഹത്തെ കുറിച്ച് മനസ്സു തുറന്ന് തെന്നിന്ത്യന്‍ സുന്ദരി ഹന്‍സിക. തന്റേത് പ്രണയ വിവാഹമായിരിക്കില്ല 'അറേഞ്ച്ഡ്' വിവാഹം ആയിരിക്കുമെന്നാണ് ഹന്‍സിക പറയുന്നത്. എന്റേത് 'അറേഞ്ച്ഡ്' വിവാഹം തന്നെയായിരിക്കും. പക്ഷേ പ്രണയത്തിലാകുക എന്നത് മനോഹരമായ അനുഭവമായിരിക്കും. എന്തായാലും അഞ്ച് വര്‍ഷം കഴിഞ്ഞേ വിവാഹമുള്ളൂവെന്നും ഹന്‍സിക പറഞ്ഞു.
മനിതനാണ് ഹന്‍സികയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബോഗന്‍ ആണ് ഇനി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന സിനിമ.
